KeralaMollywoodLatest NewsNewsEntertainment

സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ഒരുപാടുപേരുണ്ട്, ജയിപ്പിക്കാൻ നമ്മളേയുള്ളു: രാമസിംഹൻ

ഞങ്ങൾ ബിജെപിക്കാരല്ല

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമെന്ന വാർത്ത ശക്തമാകുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ഒരുപാടുപേരുണ്ടെന്നും അതിൽ ജയിപ്പിക്കാൻ കൂടെ ഉണ്ടാകുമെന്നുമുള്ള കുറിപ്പ് പങ്കുവച്ച എത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ.

read also: ശ്രീരാമന്‍ രാഷ്ട്രീയക്കാരനല്ലെന്ന് ബിനോയ് വിശ്വം

കുറിപ്പ് ഇങ്ങനെ,

സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ഒരുപാടുപേരുണ്ട്,
ജയിപ്പിക്കാൻ നമ്മളേയുള്ളു. ഞങ്ങളുണ്ടാകും നിങ്ങൾ കൂടെ ഉണ്ടാകില്ലേ?. രാഷ്ട്രീയമില്ല, രാഷ്ട്രം മാത്രം?
ഞങ്ങൾ ബിജെപിക്കാരല്ല..
മനുഷ്യർ
മാനവികതയുള്ള മനുഷ്യർ..
ഭാരതത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ..
അത്രേയുള്ളൂ 🙏
എന്നേ കോയ.. എന്ന് വിളിച്ചവർക്കും
നല്ല ബുദ്ധി നേരുന്നു..
ഈ കോയയും ഭാര്യയും .സുരേഷ് ഗോപി ജയിക്കാൻ
പ്രാർത്ഥിക്കുന്നു 🙏
നല്ലത് വരട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button