Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത് ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപം

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്.

Read Also: അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ

വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും ഈ ചിത്രത്തില്‍ കാണാനാകും.

അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശില്‍പി അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം നിര്‍മിച്ചത്. ഇന്നലെയാണ് ക്ഷേത്രത്തിനുള്ളില്‍ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. 22-ാം തിയതിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button