KeralaLatest NewsNews

വൈദ്യുതി ബിൽ അടയ്ക്കാനും ഇനി ക്യുആർ കോഡ്! പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും

മീറ്റർ റീഡിംഗിനോടൊപ്പം അപ്പോൾ തന്നെ ബിൽ അടയ്ക്കാനുള്ള സംവിധാനം മാർച്ച് 1 മുതൽ നിലവിൽ വരുന്നതാണ്

തിരുവനന്തപുരം: വൈദ്യുതി ബില്ലുകൾ എളുപ്പത്തിലും വേഗത്തിലും അടയ്ക്കാൻ സഹായിക്കുന്ന ക്യുആർ കോഡ് സംവിധാനം ഉടൻ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ഇതോടെ, ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണ്. നിലവിൽ, ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പണം അടയ്ക്കാനുള്ള സൗകര്യമുണ്ട്. ക്യുആർ കോഡ് കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാകും. നിലവിൽ, 60 ശതമാനം ഉപഭോക്താക്കളും ഓൺലൈനായാണ് പണം അടയ്ക്കുന്നത്.

മീറ്റർ റീഡിംഗിനോടൊപ്പം അപ്പോൾ തന്നെ ബിൽ അടയ്ക്കാനുള്ള സംവിധാനം മാർച്ച് 1 മുതൽ നിലവിൽ വരുന്നതാണ്. കാനറ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. വീടുകളിൽ എത്തുന്ന മീറ്റർ റീഡർമാരുടെ പക്കലുള്ള സ്വൈപ്പിംഗ് മെഷീനിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ പണം അടയ്ക്കാൻ സാധിക്കും. ഇതിനായി 5,300-ലധികം സ്വൈപ്പിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭൂരിഭാഗം ഉപഭോക്താക്കളും ഓൺലൈനായി പണം അടയ്ക്കുന്നതിനാൽ, ഇതിനോടകം തന്നെ ബിൽ കൗണ്ടറുകളുടെ എണ്ണം കെഎസ്ഇബി വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ, ക്യാഷർമാരെ മറ്റ് തസ്തികകളിലേക്ക് പുനർവിന്യസിച്ചു.

Also Read: റിപ്പബ്ലിക് ദിനാഘോഷം: ഡൽഹി വിമാനത്താവളത്തിൽ ജനുവരി 26 വരെ ഭാഗിക അവധി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button