Latest NewsNewsIndia

റിപ്പബ്ലിക് ദിനാഘോഷം: ഡൽഹി വിമാനത്താവളത്തിൽ ജനുവരി 26 വരെ ഭാഗിക അവധി പ്രഖ്യാപിച്ചു

രാജ്യതലസ്ഥാനത്ത് എയർക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹി വിമാനത്താവളത്തിൽ ഭാഗിക അവധി പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:20 മുതൽ ഉച്ചയ്ക്ക് 12:45 വരെ സർവീസുകൾ ഉണ്ടായിരിക്കുകയില്ല. ജനുവരി 26 വരെ ഭാഗിക അവധി തുടരുമെന്ന് ഡൽഹി എയർപോർട്ട് അധികൃതർ വ്യക്തമാക്കി. നിലവിൽ, രാജ്യതലസ്ഥാനത്ത് എയർക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കുറി രാജ്യം 75-ാമത് റിപ്പബ്ലിക് ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.

തലസ്ഥാന നഗരിയിൽ പാരാഗ്ലൈഡേഴ്സ്, പാരാമോട്ടേഴ്സ്, ഹാംഗ് ഗ്ലൈഡേഴ്‌സ്, ആളില്ല വിമാനങ്ങൾ തുടങ്ങിയവയ്ക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇവയ്ക്കുള്ള വിലക്ക് ഫെബ്രുവരി 15 വരെ തുടരുന്നതാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയായി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം അനുസരിച്ചാണ് അദ്ദേഹം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നത്.

Also Read: മാലിദ്വീപ് യാത്ര റദ്ദ് ചെയ്തോ? എങ്കിൽ ‘മിസ്റ്റർ ബട്ടൂര’യിലേക്ക് പോന്നോളൂ, വിചിത്രമായ ഐക്യദാർഢ്യം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button