Latest NewsNewsIndia

സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി അയോധ്യ! ടൂറിസം മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ സാധ്യത

2022-ൽ 32 കോടി ആഭ്യന്തര സഞ്ചാരികളാണ് ഉത്തർപ്രദേശ് സന്ദർശിച്ചത്

രാമക്ഷേത്രമെന്ന സ്വപ്നസാക്ഷാത്കാരത്തിന് പിന്നാലെ ടൂറിസം മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അയോധ്യ. വ്യവസായ, വാണിജ്യ, ടൂറിസം രംഗങ്ങളിൽ അടിമുടി മാറ്റം വരുത്താനാണ് യുപി സർക്കാറിന്റെ തീരുമാനം. അയോധ്യയെ പ്രതിവർഷം 5 കോടിയിലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഒരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ടാക്കി മാറ്റുന്നതാണ്. നിലവിൽ, 84000 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് അയോധ്യയിൽ നടത്തിയിട്ടുള്ളത്. ഇത് വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ ഉത്തേജനമാകും.

2022-ൽ 32 കോടി ആഭ്യന്തര സഞ്ചാരികളാണ് ഉത്തർപ്രദേശ് സന്ദർശിച്ചത്. ഇതിൽ 2.21 കോടി പേർ അയോധ്യയും സന്ദർശിച്ചു. എസ്ബിഐ റിപ്പോർട്ട് പ്രകാരം, അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണവും യുപി സംസ്ഥാന സർക്കാർ സംരംഭങ്ങളും ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ ചെലവ് 4 ലക്ഷം കോടി രൂപയായി ഉയർത്തുന്നതാണ്. ഇത് 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം 25,000 കോടി രൂപ വരെ അധികമായി ലഭ്യമാക്കാൻ സഹായിക്കും. വിനോദസഞ്ചാര മേഖലയുടെ വളർച്ച അയോധ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം എന്നീ മേഖലകളിലെ ഓഹരികൾ ഉയർത്താൻ സഹായിക്കുന്നതാണ്.

Also Read: രാമക്ഷേത്രം നിര്‍മിച്ചത് നിയമമനുസരിച്ച്, വൈകിയതില്‍ രാമന്‍ ക്ഷമിക്കും: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button