Latest NewsNewsIndia

ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യം! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഈ രാജ്യത്ത് നിർമ്മിക്കും

ക്ഷേത്ര സമുച്ചയത്തിൽ ആകർഷകമായ ഉദ്യാനങ്ങൾ, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടായിരിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ഓസ്ട്രേലിയ. 721 അടി ഉയരമുള്ള ക്ഷേത്രമാണ് ഓസ്ട്രേലിയയിലെ പെർത്തിൽ എന്ന പ്രദേശത്ത് നിർമ്മിക്കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ശ്രീറാം വേദിക് ആൻഡ് കൾച്ചറൽ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് ഉയരം കൂടിയ രാമക്ഷേത്രം പണിയുന്നത്.

ക്ഷേത്ര സമുച്ചയത്തിൽ ആകർഷകമായ ഉദ്യാനങ്ങൾ, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടായിരിക്കും. ഇതിന് പുറമേ, സീത റസോയി റസ്റ്റോറന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാൾ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്രത്തിനോടനുബന്ധിച്ച് നിർമ്മിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠന കേന്ദ്രം, ഗവേഷണ കേന്ദ്രം, മ്യൂസിയം ഉൾപ്പെടെയുള്ള ആത്മീയ ഇടങ്ങൾ എന്നിവയും ക്ഷേത്രത്തിൽ ഉണ്ടാകും. കാർബൺ മലിനീകരണം പൂർണമായി ഒഴിവാക്കി, പരിസ്ഥിതി സുസ്ഥിരമായാണ് ക്ഷേത്രം നിർമ്മിക്കുക.

Also Read: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button