Latest NewsNewsBusiness

നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ഓഹരി വിപണിയിൽ ഇന്ന് കനത്ത തിരിച്ചടികൾ ഏറ്റുവാങ്ങിയത് റിലയൻസും എച്ച്ഡിഎഫ്സിയുമാണ്

രണ്ട് ദിവസത്തെ അവധിക്ക് ശേഷം നേട്ടം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ സൂചികൾക്ക് ഇന്ന് കനത്ത തിരിച്ചടി. ശനിയാഴ്ചത്തെ അപ്രതീക്ഷിത വ്യാപാരത്തിനും, തിങ്കളാഴ്ചത്തെ അയോധ്യ അവധിക്കും ശേഷം ഇന്നാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സെൻസെക്സും നിഫ്റ്റിയും വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും, പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. വ്യാപാരാന്ത്യത്തിൽ ബിഎസ്ഇ സെൻസെക്സ് 1053.10 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 70,370.55-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 333 പോയിന്റ് താഴ്ന്ന് 21,238.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഓഹരി വിപണിയിൽ ഇന്ന് കനത്ത തിരിച്ചടികൾ ഏറ്റുവാങ്ങിയത് റിലയൻസും എച്ച്ഡിഎഫ്സിയുമാണ്. മൂന്നാം പാദ പ്രവർത്തനഫലത്തെ തുടർന്ന് ഓഹരി വിപണികൾ വലിയ തകർച്ചയാണ് എച്ച്ഡിഎഫ്സി ബാങ്ക് നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റം നടത്തിയ റെയിൽവേ ഓഹരികളിലും ഇന്ന് കനത്ത ലാഭമെടുപ്പാണ് നടന്നത്. ഐആർസിടിസി, ഐആർഎഫ്സി, ആർവിഎൻഎൽ, ടാക്സ്മാകോ റെയിൻ തുടങ്ങിയവയുടെ ഓഹരികൾ 8.5 ശതമാനം വരെ ഇടിഞ്ഞു. സിപ്ല, പെട്രോനൈറ്റ്, സൺ ഫാർമ, സൈഡ് ലൈഫ് സയൻസസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നേട്ടം കുറിച്ചത്.

Also Read: വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കാനഡ! പഠന വിസയിൽ കടുത്ത നിയന്ത്രണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button