Latest NewsNewsIndia

ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനം! ഫ്രാൻസിൽ വമ്പൻ അവസരങ്ങൾ ഒരുക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ

ഫ്രഞ്ച് സംസാരിക്കാൻ അറിയാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേർക്കാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകളും സ്ഥാപിക്കും

ഇന്ത്യക്കാർക്കുള്ള റിപ്പബ്ലിക് ദിന സമ്മാനം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഒരുക്കുമെന്ന പ്രഖ്യാപനമാണ് ഇമ്മാനുവൽ മാക്രോൺ നടത്തിയത്. 2030 ഓടെ 30000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇത്തവണ മുഖ്യാതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫ്രഞ്ച് സംസാരിക്കാൻ അറിയാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേർക്കാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകളും സ്ഥാപിക്കും. കൂടാതെ, ഫ്രാൻസിൽ പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമായി പൂർത്തിയാക്കാനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണ്: ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി വേണമെന്ന് ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button