WayanadKeralaLatest NewsNews

കൊളഗപ്പാറയെ വിറപ്പിച്ച കടുവയ്ക്ക് പൂട്ട്, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു

കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതോടെ പ്രദേശവാസികൾ ഒന്നടങ്കം കടുത്ത ആശങ്കയിലായിരുന്നു

ദിവസങ്ങളോളം കൊളഗപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കൊളഗപ്പാറ ചൂരിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തെ തുടർന്ന് നാല് വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. കൂടാതെ, രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്.

കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതോടെ പ്രദേശവാസികൾ ഒന്നടങ്കം കടുത്ത ആശങ്കയിലായിരുന്നു. തുടരെത്തുടരെ വളർത്തുന്ന മൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവായതിനെ തുടർന്നാണ് കടുവയെ പിടികൂടാനുള്ള കെണി ഒരുക്കിയത്. പ്രദേശത്ത് കൂട് സജ്ജമാക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബീനാച്ചി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. നിലവിൽ, കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Also Read: തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നും സന്ദേശം അയക്കാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button