Latest NewsKeralaNews

സംസ്ഥാനത്ത് അംഗനവാടി പ്രവർത്തകരുടെ ശമ്പളം വർദ്ധിപ്പിച്ചു

കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹത ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗനവാടി പ്രവർത്തകർക്കുള്ള വേതനം ഉയർത്തി. പത്ത് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അംഗനവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും വേതനം 1000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, 10 വർഷത്തിൽ താഴെ പ്രവൃത്തി
പരിചയം ഉള്ളവരുടെ വേതനത്തിൽ 500 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. 60,232 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

അംഗനവാടി വർക്കർമാർക്ക് പ്രതിമാസം 12000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ശമ്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹത ഉണ്ടാകും. ഇതോടെ, വർക്കർമാരുടെ ശമ്പളം 13,000 രൂപയായും, ഹെൽപ്പർമാരുടെ ശമ്പളം 9000 രൂപയായും വർദ്ധിക്കും. ഇരുവിഭാഗങ്ങളിലുമായി 44,737 ജീവനക്കാർക്ക് വേതനത്തിൽ 1000 രൂപയുടെ വർദ്ധനവും, 15,495 ജീവനക്കാർക്ക് 500 രൂപയുടെ വർദ്ധനവും ഉണ്ടാകും.

Also Read: സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനം, പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button