Latest NewsNewsAutomobile

ഒല ഇ-ബൈക്ക് ടാക്സി സേവനം ഇനി മുതൽ ഈ നഗരങ്ങളിലും, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ

നഗര പ്രദേശങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലാണ് ഇ-ബൈക്ക് ടാക്സി സേവനം വാഗ്ദാനം ചെയ്യുന്നത്

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒലയുടെ ഇ-ബൈക്ക് ടാക്സി സേവനം കൂടുതൽ നഗരങ്ങളിലേക്ക്. പുതുതായി ഡൽഹിയിലും ഹൈദരാബാദിലുമാണ് ഇ-ബൈക്ക് ടാക്സി അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് ഇ-ബൈക്ക് ടാക്സി സേവനം എത്തിയത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഇവ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ 10000-ത്തിലധികം ഇ-ബൈക്ക് സേവനങ്ങൾ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നഗര പ്രദേശങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലാണ് ഇ-ബൈക്ക് ടാക്സി സേവനം വാഗ്ദാനം ചെയ്യുന്നത്. 5 കിലോമീറ്ററിന് 25 രൂപ, 10 കിലോമീറ്ററിന് 50 രൂപ, 15 കിലോമീറ്റർ 75 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ ഈടാക്കുന്നത്. 2023 സെപ്റ്റംബറിലാണ് ബെംഗളൂരുവിൽ ഇ-ബൈക്ക് ടാക്സി സേവനം എത്തിയത്. നിലവിൽ, ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ 200-ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇ-ബൈക്ക് ടാക്സി സേവനത്തിലൂടെ ഗിഗ്-ഇക്കോണമി മേഖലയിലെ തൊഴിലാളികൾക്ക് വമ്പൻ അവസരം കൂടിയാണ് ഒരുങ്ങുന്നത്.

Also Read: അമ്മയുടെയും കുഞ്ഞനുജത്തിയുടെയും വിളി കേൾക്കാതെ അന്നമോൾ, സ്‌കൂളിൽ വീണു മരിച്ച ജിയന്നയ്ക്ക് അന്ത്യാഞ്ജലി നൽകി ജന്മനാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button