Latest NewsNewsBusiness

ആവേശത്തിരയിൽ ഓഹരി വിപണി, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു

നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കുറിച്ചത് ഒഎൻജിസിയാണ്

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആവേശത്തിരയിലേറി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഓഹരി വിപണി നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് 1240 പോയിന്റ് നേട്ടത്തിൽ 71,941.57-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 385 പോയിന്റ് നേട്ടത്തിൽ 21,737.60-ൽ വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസും എച്ച്ഡിഎഫ്സി ബാങ്കും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ന് ആഭ്യന്തര സൂചികകൾ വലിയ മുന്നേറ്റം നടത്തിയത്.

നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കുറിച്ചത് ഒഎൻജിസിയാണ്. ടോറന്റ് പവർ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, സൺ ടിവി നെറ്റ്‌വർക്ക്, ആർഇസി നെറ്റ്‌വർക്ക് എന്നിവയും നിഫ്റ്റിയിൽ മികച്ച നേട്ടം കൊയ്തു. അതേസമയം, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളിലുണ്ടായ കുതിപ്പ് സെൻസെക്സിനെ പുതിയ തലങ്ങളിലേക്ക് എത്തിച്ചു. വിദേശ ഓഹരി വിപണികളിൽ ദൃശ്യമായ മികച്ച ഉണർവ്, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തൽ തുടങ്ങിയ ഘടകങ്ങളാണ് ഇന്ന് ഓഹരി വിപണിക്ക് ഊർജ്ജമായി മാറിയത്.

Also Read: ‘കെ റെയില്‍ വരും എന്ന് പറയുന്ന പോലെയല്ല, യൂണിഫോം സിവില്‍ കോഡ് വന്നിരിക്കും, പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയുമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button