KeralaLatest NewsIndia

കാസർഗോഡ് ഹണിട്രാപ്: ചാരിറ്റി പ്രവർത്തകനോട് ലാപ്ടോപ് ആവശ്യപ്പെട്ട് ചെന്ന റുബീന ഹോട്ടലിൽ വെച്ച് നഗ്നഫോട്ടോകൾ എടുത്തു

കാസർഗോഡ്: ചാരിറ്റി പ്രവർത്തകനായ മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തിയ രണ്ട് യുവതികൾ ഉൾപ്പെടെയുള്ള ഏഴം​ഗം സംഘം അറസ്റ്റിലായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട് മധ്യവയസ്‌കനെ മയക്കി മം​ഗലാപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രം പകർത്തിയ ശേഷമാണ് സംഘം മധ്യവയസ്കനിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പണം നൽകിയിട്ടും ഭീഷണി തുടർന്നതോടെയാണ് ഇരയായ മധ്യവയസ്കൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന പരാതിയുമായി മങ്ങാട്, താമരക്കുഴി തൈവളപ്പിൽ സ്വദേശി എത്തിയതോടെയാണ് സംഘം കുടുങ്ങിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസൽ (37), ഇയാളുടെ ഭാര്യ പന്തിരങ്കാവ്, കുറ്റിക്കാട്ടൂർ സ്വദേശിനി എം പി റുബീന (29) കാസർഗോഡ് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് (48), മാങ്ങാട് സ്വദേശി ദിൽഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ (40), അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് സ്വദേശി റഫീഖ് (42) എന്നിവരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി 23നാണ് ചാരിറ്റി പ്രവർത്തകനെ റുബീന ഫോണിൽ ബന്ധപ്പെടുന്നത്. ലുബ്‌ന എന്നപേരിലാണ് റുബീന സ്വയം പരിചയപ്പെടുത്തിയത്. വിദ്യാഭ്യാസ ആവശ്യത്തിനായി തനിക്ക് ലാപ്‌ടോപ് വാങ്ങിത്തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ 25ന് ഉച്ചയോടെ മം​ഗലാപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച് യുവതി ചാരിറ്റി പ്രവർത്തകന്റെ നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.

പിന്നീട് പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ച് യുവതിയുടെ നേതൃത്വത്തിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് ചാരിറ്റി പ്രവർത്തകന്റെ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി തടങ്കലിൽ പാർപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. ഐപിസി 363 എ, 384, 389, 342, 323, 506(1) റെഡ് വിത് 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏഴുപ്രതികളെയും സമർത്ഥമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇതിനുമുമ്പും ഇത്തരം ഹണിട്രാപുകൾ നടത്തിയിട്ടുണ്ടോയെന്ന് കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മേൽപറമ്പ് എസ് ഐമാരായ സുരേഷ്, അരുൺമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button