Latest NewsNewsSaudi Arabia

മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു; സുഹൃത്തിന് പരിക്ക്

റിയാദ്: മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി സഫ്വാന്‍ (34) ആണ് മരിച്ചത്. സഫ്വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സഫ്വാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നാണ് വിവരം. ശനിയാഴ്ച രാത്രി മക്കയിലെ സായിദിലായിരുന്നു സംഭവം.

Read Also: രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ: ദിവസങ്ങൾ അറിയാം, പ്രത്യേകതകളും

വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മക്കയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച സഫ്വാന്‍. മക്ക അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മക്ക കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button