Latest NewsNewsIndia

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അധികാര കൈമാറ്റം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റാഞ്ചിയിലെ രാജ്ഭവനിലാണ് ചംപൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ്സ് നേതാവ് അലംഗാര്‍ അലം, ആര്‍ജെഡി നേതാവ് സത്യാനന്ദ ഭോക്ത എന്നിവരും ഝാര്‍ഖണ്ഡ് മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഷിബു സോറനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചംപൈ സോറന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

Read Also: ബാങ്ക്  ജപ്തിയില്‍ മനംനൊന്ത് 26-കാരന്‍ ജീവനൊടുക്കി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് ചംപൈ സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ചംപൈ സോറന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞയുടെ വിവരം പുറത്തുവിട്ടത്. എന്നാല്‍ 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ചംപൈ സോറനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 43 എംഎല്‍എമാര്‍ ചംപൈ സോറനെ പിന്തുണക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button