Latest NewsKeralaNews

ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് വര്‍ഗീയതയില്‍ അലിഞ്ഞുചേരാനാണ് ഇഷ്ടം: ചിലരെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയതയോട് ചേരുന്നതില്‍ കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശാഭിമാനി സാഹിത്യ പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച് സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയവാദികളാണെന്നും അധികാരവും പൗരോഹിത്യവും ഒന്നിച്ചാല്‍ ദുരന്ത ഫലമാണ് ഉണ്ടാവുകയെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം തുറന്ന് കാണിച്ചത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button