KeralaLatest NewsNews

പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച് സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി പിണറായി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read Also: ഇന്ത്യ സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്‍കി പാകിസ്ഥാന്‍

പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നടപടി. കളക്ടര്‍ അടച്ച് പൂട്ടിയ പാര്‍ക്ക് സര്‍ക്കാരാണ് തുറന്ന് കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button