Latest NewsNewsIndia

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. 18 വയസുകാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്.

Read Also: സയനൈഡ് പോലും തോൽക്കുന്ന വിഷം, നേരിട്ട് ഉള്ളിൽ ചെന്നാൽ മരണം വരെ! ജപ്പാനീസ് തീൻമേശയിലെ ഈ കുഞ്ഞൻ ഭീകരനെ കുറിച്ച് അറിയൂ

തിങ്കളാഴ്ചയായിരുന്നു പരാതിക്ക് ആധാരമായ സംഭവങ്ങള്‍ നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാക്കള്‍ പരാതിക്കാരിയെ വിളിച്ചു. തുടര്‍ന്ന് മദന്‍ഗിറിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് ഇവരുമായി കണ്ടുമുട്ടി. യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി. തങ്ങളുടെ കൂടെ വന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞതോടെ യുവതി സ്‌കൂട്ടറില്‍ കയറി ഇവരോടൊപ്പം പോയി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചു.

തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടന്‍ ക്ഷീണം അനുഭവപ്പെട്ടതായും പരാതിയില്‍ പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസ് സംഘം 19 വയസും 21 വയസും പ്രായമുള്ള രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button