KeralaLatest NewsNews

ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസം! കരിപ്പൂരിലേക്കുള്ള യാത്രാ നിരക്ക് പുതുക്കി നിശ്ചയിച്ചു

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് 1,65,000 രൂപ ടിക്കറ്റ് ചാർജ് ഈടാക്കണമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്

മലപ്പുറം: ഹജ്ജ് തീർത്ഥാടകരുടെ ദീർഘനാൾ നീണ്ട ആവശ്യങ്ങൾക്കൊടുവിൽ കരിപ്പൂരിൽ നിന്നുളള ഹജ്ജ് യാത്രാ നിരക്ക് വെട്ടിച്ചുരുക്കി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് 1,27,000 രൂപയായാണ് എയർ ഇന്ത്യ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന നിരക്കിൽ നിന്നും 38,000 രൂപയുടെ ഇളവ് ഉണ്ടായതായി മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. അതേസമയം, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള യാത്ര നിരക്ക് താരതമ്യേന കൂടുതലാണ്.

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് 1,65,000 രൂപ ടിക്കറ്റ് ചാർജ് ഈടാക്കണമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ടിക്കറ്റ് നിരക്ക് വലിയ തുകയായതിനാൽ ഇവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, മുസ്ലിം ലീഗ് എംപിമാരും കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഇതോടെയാണ് വിമാന കമ്പനികൾ ഹജ്ജ് യാത്രാ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചത്. നിലവിൽ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ 86,000 രൂപയാണ് യാത്രാക്കൂലിയായി നൽകേണ്ടത്.

Also Read:അർധരാത്രി ഗവർണറുടെ ക്ഷണം: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button