Latest NewsIndiaSaudi ArabiaInternational

മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ

ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺ​ഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ദീർഘനാളത്തെ ജയിൽ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് റാസ. മക്കയിൽ വച്ച് പോസ്റ്റർ ഉയർത്തിയതിന് പിന്നാലെയാണ് ഇയാളെ 8 മാസം ശിക്ഷ നൽകി സൗദി അറേബ്യൻ പോലീസ് ജയിലിലടച്ചത്.

8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതിൽ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് ലഭിച്ചതെന്നും ആരും തന്നെ സഹായിച്ചില്ല എന്നും റാസ പറയുന്നു. തന്നെ പോലീസ് ഉദ്യോ​ഗസ്ഥർ ഉറങ്ങാൻ പോലും അനുവദിച്ചില്ല. വായിൽ വെള്ളം ഒഴിച്ച് എപ്പോഴും ഉണർത്തും. മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും മദ്ധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളോട് റാസ വെളിപ്പെടുത്തി.

2023 ജനുവരിയിലാണ് സംഭവം. അമ്മൂമ്മയ്‌ക്കൊപ്പം ഹജ്ജിന് പോയതാണ് റാസ. അവിടെ വച്ച് തനിക്ക് ഭാരത് ജോഡോയുടെ പ്ലക്കാർഡ് ലഭിക്കുകയായിരുന്നുവെന്ന് ഇയാൾ പറയുന്നു. ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കോൺ​ഗ്രസിന്റെ നേതാക്കളടക്കം ഷെയർ ചെയ്തു. സംഭവം വൈറലായതോടെയാണ് മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് റാസ ഖാദ്രി മാധ്യമങ്ങളോട് പറഞ്ഞു.

ദൈനിക് ഭാസ്‌കർ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടത്. ഒക്‌ടോബർ നാലിനാണ് ശിക്ഷ കഴിഞ്ഞ് റാസ ഖാദ്രി തിരികെ എത്തിയത്. റാസയ്‌ക്ക് വേണ്ടി രാഹുൽ ​ഗാന്ധി ഒരു പോസ്റ്റ് പോലും ഇടാത്തത് പ്രദേശിക കോൺ​ഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button