Latest NewsNewsIndia

അതിർത്തി മേഖലകളിലെ നിരീക്ഷണത്തിന് മുതൽക്കൂട്ടാകാൻ സായുധ ഡ്രോണുകൾ! ഇന്ത്യയ്ക്ക് വിൽക്കാനൊരുങ്ങി യുഎസ്

എംക്യു-9ബി റിമോട്ട് പൈലഡ്റ്റ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്ത്യ വാങ്ങുക

ന്യൂഡൽഹി: അതിർത്തി മേഖലകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എംക്യു-9ബി സായുധ ഡ്രോണുകൾ ഉടൻ ഇന്ത്യയ്ക്ക് സ്വന്തമായേക്കും. ഇവ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച അംഗീകാരം നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സമുദ്ര മേഖലകളിലെ നിരീക്ഷണത്തിന് മുതൽക്കൂട്ടാൻ സഹായിക്കുന്നതാണ് സായുധ ഡ്രോണുകൾ.

എംക്യു-9ബി റിമോട്ട് പൈലഡ്റ്റ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്ത്യ വാങ്ങുക. 3.99 ബില്യൺ യുഎസ് ഡോളറിന്റേതാണ് ഇടപാട്. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുഎസ് സന്ദർശനത്തിനിടെയാണ് മെഗാ ഡ്രോൺ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇവ രാജ്യം നേരിടുന്ന ഭീഷണികളെ തകർക്കാൻ ശക്തി നൽകുന്നതാണ്.

Also Read: ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണ് വീട്ടമ്മയുടെ രണ്ടുകാലുകളും അറ്റുപോയി

കരാർ അനുസരിച്ച്, 31 ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളാണ് ഇന്ത്യ വാങ്ങുക. ഇതിൽ 15 സീഗാർഡിയൻ ഡ്രോണുകൾ നാവിക സേനയ്ക്കും, 8 എണ്ണം വീതം കരസേനക്കും എയർഫോഴ്സിനും നൽകും. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ ഈ ഡ്രോണുകൾ വിന്യസിക്കുന്നതോടെ പ്രദേശം പൂർണമായും ഇന്ത്യയുടെ നിരീക്ഷണവലയത്തിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button