Latest NewsNewsIndia

അതിർത്തി വഴി 16-കാരനായ ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം, അടിമുടി പരാജയപ്പെടുത്തി ബിഎസ്എഫ്

ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താൻ പാക് ഭീകര സംഘടനയുടെ ഭാഗമാണെന്ന് 16-കാരൻ സമ്മതിച്ചത്

അമൃത്സർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരൻ പിടിയിൽ. 16-കാരനായ പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. പഞ്ചാബിലെ തരൺ-താരൺ ജില്ലയിലെ അതിർത്തി മേഖലയിൽ നിന്നാണ് 16-കാരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു മൊബൈൽ ഫോണും, 100 രൂപയുടെ നിരവധി നോട്ടുകെട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താൻ പാക് ഭീകര സംഘടനയുടെ ഭാഗമാണെന്ന് 16-കാരൻ സമ്മതിച്ചത്. പ്രദേശത്തെക്കുറിച്ച് കൃത്യമായി അറിയുന്നതിനാൽ ഏറെ നാളുകൾക്ക് മുൻപ് തന്നെ നുഴഞ്ഞുകയറ്റം നടത്താനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ബിഎസ്എഫും പോലീസും സംയുക്തമായാണ് ചോദ്യം ചെയ്യൽ നടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: ജമ്മു കാശ്മീരിൽ ഹിമപാതത്തിന് സാധ്യത: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

അതിർത്തി വഴി നുഴഞ്ഞുകയറ്റ ശ്രമവും, ഡ്രോണുകൾ വഴിയുള്ള മയക്കുമരുന്ന് കടത്തും നടക്കുന്നതിനാൽ കർശനമായ നിരീക്ഷണവും സുരക്ഷയുമാണ് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button