ThrissurKeralaLatest NewsNews

ഇടത്തരികത്തുകാവിൽ താലപ്പൊലി: ഗുരുവായൂർ ക്ഷേത്രനട ഇന്ന് നേരത്തെ അടയ്ക്കും

നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയുകയില്ല

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ദർശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇടത്തൊരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലിയായതിനാൽ ഗുരുവായൂർ ക്ഷേത്രനട ഇന്ന് നേരത്തെ അടയ്ക്കുന്നതാണ്. ഇന്ന് ഉച്ചയ്ക്ക് 11:30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ട് 4:30-ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയുകയില്ല. അതേസമയം, രാത്രി അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9:30 ന് തന്നെ നട അടയ്ക്കുന്നതാണ്. കൂടാതെ, ഇന്ന് വിളക്ക് എഴുന്നള്ളിപ്പും ഉണ്ടാവുകയില്ല. ഉച്ചയ്ക്ക് 12:00-നും രാത്രി 10:00-നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

Also Read: ലാവ്‌ലിൻ കേസ്: സുപ്രീം കോടതി ഇന്ന് വാദം കേൾക്കും, കേസ് ഇതുവരെ മാറ്റിവച്ചത് 30-ധികം തവണ

shortlink

Related Articles

Post Your Comments

Related Articles


Back to top button