Latest NewsKeralaNews

മത്സരിച്ചാല്‍ ജയം ഉറപ്പ്, തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചു : പി.സി ജോര്‍ജ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ബിജെപിയില്‍ ചേര്‍ന്ന പി.സി ജോര്‍ജ്. മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ടയില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വന്തം ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: അറബി പഠിപ്പിക്കാനെത്തുന്നത് ലെെംഗിക ദൃശ്യങ്ങളുമായി, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് പിഞ്ചു കുഞ്ഞുങ്ങൾ

പി.സി. ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button