Latest NewsNewsBusiness

സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു

ആഗോള വിപണികളിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,200 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി മാസം തുടങ്ങിയത് മുതൽ സ്വർണവില ഇടിവിന്റെ പാതയിലാണ്.

ആഗോള വിപണികളിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 24 മണിക്കൂറിനിടെ 0.76 ശതമാനം (15.60 ഡോളർ) വിലയിടിഞ്ഞ് 2,024.13 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും ആഗോള സ്വർണവിലയിൽ സമാന ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണിയിൽ വലിയ രീതിയിലുള്ള മാറ്റം സൃഷ്ടിക്കും. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളി 76.50 രൂപയും, 8 ഗ്രാമിന് 613.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

Also Read: പത്തനംതിട്ട 16-കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവുൾപ്പെടെ 19 പ്രതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button