KeralaLatest NewsNews

നമ്മള്‍ എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ല: റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: വ്യാജ മയക്കുമരുന്ന് കേസില്‍ അകപ്പെട്ട ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നല്‍കണമെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാല്‍ പാഷ. നമ്മള്‍ എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ലെങ്കില്‍ കൂടി ഷീലയ്ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാല്‍ പാഷ പ്രമുഖ ചാനലിനോട് പറഞ്ഞു.

Read Also: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നു, ഇസ്രയേലിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന

’72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലില്‍ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവര്‍ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാന്‍ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥര്‍. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ?’- കെമാല്‍ പാഷ ചോദിച്ചു. ഷീല സണ്ണിയുടെ അനുഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്നും കെമാല്‍ പാഷ പറഞ്ഞു.

അതേസമയം, നിലവില്‍ ഷീല സണ്ണി നഷ്ടപരിഹാരത്തിനായി കേസ് നല്‍കിയിട്ടില്ല. തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമെന്ന് ചേര്‍ന്നാണെന്ന് ഷീല സണ്ണി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുമകളും അനുജത്തിയും സംഭവത്തിന് തലേദിവസം വീടിന് പുറകില്‍ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു. എന്തിന് വേണ്ടിയാണ് ഇവര്‍ തന്നെ ചതിച്ചതെന്ന ഉത്തരമാണ് ഷീലയ്ക്ക് അറിയേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button