Latest NewsIndiaNews

രാംലല്ലയെ കാണാൻ വൻ ഭക്തജന തിരക്ക്, അയോധ്യയിൽ പുതിയ വികസന പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി യോഗി സർക്കാർ

അയോധ്യ ധാം റെയിൽവേ സ്റ്റേഷനെ രാംപഥിലേക്കും ഹനുമാൻ ഗർഹിയിലേക്കും ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം

ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തജന പ്രവാഹം തുടരുന്ന സാഹചര്യത്തിൽ പുതിയ വികസന പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി യോഗി സർക്കാർ. ക്ഷേത്രനഗരിയിലെ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി രണ്ട് പുതിയ ഇടനാഴികൾ സജ്ജമാക്കാനാണ് സർക്കാരിന്റെ തീരുമാനം. രാംനവമിക്ക് മുന്നോടിയായി രണ്ട് ഇടനാഴികളും യാഥാർത്ഥ്യമാകുമെന്ന് യുപി സർക്കാർ അറിയിച്ചു. ഏപ്രിൽ 15-നകം ഇവ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ.

അയോധ്യ ധാം റെയിൽവേ സ്റ്റേഷനെ രാംപഥിലേക്കും ഹനുമാൻ ഗർഹിയിലേക്കും ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്ഷീർസാഗർ പഥ്, സുഗ്രീവ പഥ് എന്നിവയ്ക്കാണ് കൂടുതൽ മുൻഗണന നൽകാൻ സാധ്യത. ഇതിനുപുറമേ, അവധ് ആഗ്മാൻ പാത 300 മീറ്ററിലധികം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇടനാഴിയുടെ വികസന പ്രവർത്തനങ്ങൾക്കായി 49 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

Also Read: സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനുമൊടുവിൽ പാകിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

12 കോടി രൂപ ചെലവിൽ സുഗ്രീവ പഥും, 20 കോടി രൂപ ചെലവിൽ ക്ഷീർസാഗർ പഥും വികസിപ്പിക്കുന്നതാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിനെയും രാംപഥിനെയും ബന്ധിപ്പിക്കുന്ന അവധ് ആഗ്മാൻ പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 17 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button