ThrissurKeralaLatest NewsNews

തൃശ്ശൂരിൽ വൻ വാഹനാപകടം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്ക്

വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ വാഹനാപകടം. തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊടകരയിലെ മേൽപ്പാലത്തിൽ വച്ച് ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം ഉണ്ടായത്.

വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ബസിന് മുന്നിൽ പോയിരുന്ന നാഷണൽ പെർമിറ്റ് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചതോടെയാണ് അപകടം നടന്നത്. കൂടാതെ, പിന്നിൽ ഉണ്ടായിരുന്ന മറ്റൊരു ലോറി കെഎസ്ആർടിസിയുടെ പിറകിലും ഇടിച്ചു. അപകടത്തിന് ശേഷം മേൽപ്പാലം വഴിയുള്ള ഗതാഗതം ഏറെ നേരമാണ് തടസ്സപ്പെട്ടത്. നിലവിൽ, ഗതാഗതം പുനസ്ഥാപിച്ച് വരികയാണ്.

Also Read: ഓപ്പറേഷൻ ഫോസ്കോസ്: സംസ്ഥാനത്തുടനീളം കർശന പരിശോധന, 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button