Latest NewsLife StyleHealth & Fitness

മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ ശ്രദ്ധിക്കണം, പരിഹാരങ്ങൾ ഇതാ..

വൈറ്റ് കോളര്‍ ജോബുകളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ഐടി മേഖലയും സ്റ്റാര്‍ട്ട് അപ്പുകളും. തൊഴില്‍ സൗകര്യങ്ങളിലും വേതനവ്യവസ്ഥകളിലും ആകര്‍ഷിണിയതകള്‍ ഏറെയുള്ള ഈ മേഖലകളില്‍ ചില ആരോഗ്യ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് ഐടി മേഖലയിലിരിക്കുന്നവര്‍ക്കും എളുപ്പം വരാവുന്ന ചില രോഗങ്ങളുണ്ട്. ഒന്ന് കരുതിയിരുന്നാല്‍,അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ആ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാം. പ്രധാനമായും അഞ്ച് ആരോഗ്യപ്രശ്‌നങ്ങളാണ് ഈ മേഖലയിലുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. ആ രോഗങ്ങള്‍ ഏതാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നും നോക്കാം.

1. കാര്‍പല്‍ടണല്‍ സിന്‍ഡ്രോം
കൈത്തണ്ടയിലെ പ്രധാന നാഡി അമരുമ്പോഴുള്ള പ്രശ്‌നമാണിത്. ചെറിയ വേദനയാണ് തുടക്കം. പിന്നെ കൈത്തണ്ടയുടെ ചലനശേഷി വരെ കുറയാം.
പ്രതിവിധി – കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന് ഏതാണ്ട് 2 അടി അകലം വേണം ഇരിക്കാന്‍. ടൈപ്പ് ചെയ്യുമ്പോള്‍, കൈത്തണ്ട നേരെയും കൈമുട്ട് 90 ഡിഗ്രിയിലുമായാല്‍ നന്നായി.

2. കഴുത്തുവേദന (സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്)
തെറ്റായ ഇരിപ്പു രീതിയും ഇരിപ്പിടത്തിന്റെ ഘടനയുമാകാം കാരണം. മോണിറ്റര്‍ തെറ്റായ കോണിലാണെങ്കില്‍ സമ്മര്‍ദമുണ്ടാകും.
പ്രതിവിധി – കസേരയുടെ ഉയരം ക്രമീകരിക്കാം. തല ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തിരിയ്ക്കാം. ഉയരം കൂടിയ തലയണകള്‍ വേണ്ടെന്നു വയ്ക്കാം.

3. നേത്രരോഗങ്ങള്‍
ഐ ടി പ്രഫഷനുകളില്‍ 76 % പേര്‍ക്കും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ വരാം. ചെറു പ്രായത്തില്‍ത്തന്നെ തിമിരമുണ്ടാകാനുള്ള സാധ്യതയും കൂടും.
പതിവിധി – കണ്ണിന്റെ ആയാസം കുറയ്ക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഉപയോഗിക്കാം. ഡമ്മി കണ്ണട ഉപയോഗിക്കാം. സ്‌ക്രീനില്‍ നിരന്തരം ഉറ്റു നോക്കരുത്. ഇടയ്ക്ക് കണ്ണ് അടയ്ക്കുക.

4. അമിതവണ്ണം
ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, ഒറ്റയിരുപ്പ്, ഇരുന്നുകൊണ്ടുള്ള ജോലി, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഐ ടി ജോലിക്കാരില്‍ അമിതവണ്ണത്തിന് കാരണമാകുന്നു. ക്രമേണ ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലിയും ഇരുന്നുള്ള ജോലിയും അമിതവണ്ണത്തിന് കാരണമാകും.
പ്രതിവിധി- മധുരം കുറയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാം. ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്താന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. അതിനുള്ള വ്യായാമം നടത്താന്‍ മടി കാണിക്കരുത്.

5. നടുവേദന
മണിക്കൂറുകളോളം ഒറ്റയിരുപ്പ് പാടില്ല. ഇരിപ്പിന്റെ ഘടന ശരിയല്ലെങ്കില്‍ നട്ടെല്ലിനെ ബാധിക്കുമെന്ന് ഓര്‍ക്കുക.പ്രതിവിധി- നട്ടെല്ലിന്റെ അടിഭാഗത്തിന് താങ്ങു നല്‍കാം. അതിനു ചെറിയ തലയണയോ കുഷ്യനോ ആകാം. കട്ടിയുള്ള ഒരു ടവ്വല്‍ മടക്കി താങ്ങു നല്‍കിയാലും മതി. ഇടയ്ക്ക് എഴുന്നേറ്റു നില്‍ക്കുകയും നടക്കുകയും ചെയ്യാം.6. ഉത്കണ്ഠ,സമ്മര്‍ദ്ദം, വിഷാദംകംപ്യൂട്ടറിന്റെ അമിത ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയുക. ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും ഹൃദ്രോഗത്തിനു കാരണമാകാം.
പ്രതിവിധി- ഇന്റര്‍നെറ്റ് സമയം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമം. വ്യായാമം, നടത്തം, യോഗ, ധ്യാനം എന്നിവ നല്ലതാണ്.

7. ഉറക്കമില്ലായ്മ
പ്രകാശമുള്ള സ്‌ക്രീനില്‍ നോക്കുന്നത് ഉറങ്ങാന്‍ സഹായിക്കുന്ന മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ പരിമിതപ്പെടുത്തും. ഇത് ഉറക്കക്കുറവ് ഉണ്ടാക്കാം.
പ്രതിവിധി – കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തുക. ഉറങ്ങാന്‍ മാത്രമുള്ള ഇടമായി കിടപ്പു മുറി മാറ്റുക. അവിടെയിരുന്ന് ജോലി ചെയ്യരുത്. മുറി പ്രകാശം കടന്നു വരാത്ത വിധമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button