KeralaLatest NewsNews

ബസിനുമുന്നില്‍ ചാടി രാജിയുടെ മരണം, തൂങ്ങിമരിച്ചനിലയില്‍ ഭർത്താവ്!! ദമ്പതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്‌ കുടുംബം

സാമ്പത്തികബാദ്ധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടില്‍ നിന്ന് പൊലീസിന് കിട്ടി.

കൊല്ലം: ഭാര്യയും ഭർത്താവും രണ്ടിടങ്ങളിലായി മരിച്ച നിലയിൽ. കൊല്ലം ആവണീശ്വരത്താണ് സംഭവം.പുനലൂർ കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. കടബാദ്ധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

read also: ഗ്യാൻവാപി: ‘ഉടൻ പള്ളിയിൽ നിന്നും ഒഴിയുക, ഞങ്ങൾ യോഗി ആദിത്യനാഥിനെ വളയും’ – ഹൈന്ദവ വിശ്വാസികളോട് തൃണമൂൽ നേതാവ്

കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസിനുമുന്നില്‍ ചാടിയാണ് മരിച്ചത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഭർത്താവ് വിജേഷിനെ വിളക്കുടി ആയിരവല്ലി പാറയ്ക്ക് സമീപം ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.

സാമ്പത്തികബാദ്ധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടില്‍ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികില്‍ നിന്ന് വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈല്‍ ഫോണും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button