KeralaLatest NewsNews

ആരെയും അവഹേളിക്കാനല്ല ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത്: ഷൈജ ആണ്ടവന്‍

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്റെ മൊഴി. മനപൂര്‍വ്വം ആരെയും അവഹേളിക്കാനല്ല കമന്റിട്ടത് എന്നും കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ കുന്ദമംഗലം പൊലീസിനു മൊഴിനല്‍കി. ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

Read Also: രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ കൂടി യുപിഐ സേവനം എത്തിക്കാനൊരുങ്ങി ഇന്ത്യ, ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നടത്തും

ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്ന എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം നടക്കുന്നത്. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവന്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button