Latest NewsNewsIndia

ബസും കാറും കൂട്ടിയിടിച്ചു കത്തി: അഞ്ചുപേര്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി:യമുന എക്സ്പ്രസ് വേയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മഥുരയിലെ മഹാവനിലാണ് ദാരുണ സംഭവം നടന്നത്. ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also: തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനം: അടിമുടി ദുരൂഹത, ഇരു വിഭാഗങ്ങളും വെടിക്കെട്ടിനെ കണ്ടത് വാശിയേറിയ മത്സരമായി

ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ കാര്‍ ബസില്‍ ഇടിച്ചു. ഇതിനുപിന്നാലെ രണ്ടുവാഹനങ്ങള്‍ക്കും തീപിടിച്ചു.

ബസിലെ യാത്രക്കാര്‍ രക്ഷപ്പെട്ടു. അതേസമയം, കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചുവെന്ന് മഥുര സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു, മറ്റ് യാത്രക്കാരെ തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button