Latest NewsNewsIndia

എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വീണ്ടും ആത്മഹത്യ: 16കാരന്‍ ജീവനൊടുക്കി

2023ല്‍ മാത്രം 29 വിദ്യാര്‍ത്ഥികളും 2024ല്‍ ഇതുവരെ 4 പേരും ഇവിടെ ആത്മഹത്യ ചെയ്തതായി സ്ഥിരീകരണം

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ 16കാരനായ ജെഇഇ പരീക്ഷാര്‍ത്ഥി ജീവനൊടുക്കി. ഈ വര്‍ഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. 2023ല്‍ മാത്രം കോട്ടയില്‍ ജീവനൊടുക്കിയത് 29 പരീക്ഷാര്‍ത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം ജെഇഇ പരിശീലനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിയാണ് മുറിയിലെ സീലീംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. രാവിലെ വീട്ടിലേക്ക് വിളിക്കാറുള്ള വിദ്യാര്‍ത്ഥിയുടെ പതിവ് വിളി എത്താതെ വന്നതോടെ രക്ഷിതാക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം

ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയിസെ മഹാവീര്‍ നഗര്‍ മേഖലയിലെ ഹോസ്റ്റലിലാണ് 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയാണ് 16കാരന്‍. ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഹോസ്റ്റലുകളില്‍ ജില്ലാ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ഇത്.

നിരന്തരമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സര്‍ക്കാറിന് മുകളില്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നഗരത്തിലെ കോച്ചിങ് സെന്ററുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പേയിങ് ഗസ്റ്റ് അക്കൊമഡേഷനുകള്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും രൂക്ഷമാകുന്നുണ്ട്. എന്‍ജിനിയറിംഗ് മെഡിക്കല്‍ പരീക്ഷാര്‍ത്ഥികളുടെ എന്‍ട്രന്‍സ് പരിശീലനത്തിന് ഏറെ പ്രശസ്തമായ രാജസ്ഥാനിലെ കോട്ട അടുത്തിടെയായി പരീക്ഷാര്‍ത്ഥികളുടെ തുടര്‍ച്ചയായ ആത്മഹത്യാ കേസുകളുടെ പേരില്‍ കുപ്രസിദ്ധി നേടുന്നത്.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button