KeralaLatest NewsNews

കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ? വര്‍ഗീയ പരാമര്‍ശവുമായി ശ്രീശങ്കര സര്‍വകലാശാല അദ്ധ്യാപകന്‍ അബ്ദുള്‍ റഷീദ്

എറണാകുളം: സമൂഹമാദ്ധ്യമത്തില്‍ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപകന്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ റഷീദ് കരിയത്താണ് ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Read Also:പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്

തന്റെ വീട്ടിലെ ടോയിലറ്റിന്റെ മുകളില്‍ അമ്പലപ്രാവ് വന്നിരുന്നുവെന്നും ഇനി അമ്പലമാണെന്ന് കരുതി അത് പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള വിധി വരുമോ? എന്നിങ്ങനെ വിശ്വാസങ്ങളെയും കോടതി വിധിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നാം തിയതിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ തിരൂര്‍ പ്രാദേശിക ക്യാമ്പസിലെ അദ്ധ്യാപകനാണ് അബ്ദുള്‍ റഷീദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘അമ്പലപ്രാവ് എന്റെ കക്കൂസില്‍ വന്നിരിക്കുന്നു. ശിവ ശിവാ  കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ എന്തോ? മേരേ പ്യാരേ ദേശ് വാസിയോം, താഴെ വെളുത്ത നിറത്തില്‍ കാണുന്നത് ശിവലിംഗം മറിച്ചിട്ടതല്ല. ഞാനെന്നെത്തന്നെ പ്രതിഷ്ഠിച്ച് എന്നും ധ്യാനിച്ചിരിക്കുന്ന പവിത്രമായ സ്ഥലമാണ്. അക്ബറിന്റെയോ ടിപ്പുവിന്റെയോ ഭരണ കാലത്ത് നിര്‍മ്മിച്ചതുമല്ല. കക്കൂസ് പെട്രോള്‍ വില കൂട്ടിയ കാലത്തെ നിര്‍മ്മിതിയാണ്’.

വല്ലാത്തൊരു വിധി!

shortlink

Related Articles

Post Your Comments

Related Articles


Back to top button