Latest NewsNewsIndia

വീൽചെയർ എത്തിച്ചു നൽകിയില്ല! 1.5 കിലോമീറ്ററോളം നടന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു, എയർ ഇന്ത്യക്കെതിരെ ഗുരുതര ആരോപണം

ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ 80-കാരനാണ് മരിച്ചത്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ 80-കാരനാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നും ഭാര്യയോടൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം എയർ ഇന്ത്യയോട് വീൽചെയർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് വിമാനത്തിൽ നിന്നും എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഏകദേശം 1.5 കിലോമീറ്റർ ദൂരമാണ് ദമ്പതികൾക്ക് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കേണ്ടിവന്നത്. എയർ ഇന്ത്യയിൽ നിന്നുണ്ടായ നടപടിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

യാത്രക്കാർ പുറത്തിറങ്ങിയ സമയത്ത് ആവശ്യത്തിന് വീൽചെയർ ഉണ്ടായിരുന്നില്ലെന്നും, ദമ്പതികളോട് വീൽചെയറിനായി കാത്തിരിക്കാൻ പറഞ്ഞിരുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വൈദ്യസഹായം ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ 116 വിമാനത്തിലാണ് ഇവർ മുംബൈയിലെത്തിയത്. 32 പേർ വിമാനത്തിൽ വീൽചെയറിന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 15 വീൽചെയർ മാത്രമാണ് ലഭ്യമായിരുന്നത്.

Also Read: ഐഎസ് ഭീകരർക്കായി വലവിരിച്ച് എൻഐഎ, ഛത്രപതി സംഭാജി നഗറിൽ നിന്നും ഒരാൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button