KannurKeralaLatest NewsNews

കണ്ണൂരിൽ ആറംഗ മാവോയിസ്റ്റ് സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന, ഒരാൾക്ക് പരിക്ക്

പ്രദേശത്ത് ഇതിനുമുൻപും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ മാവോയിസ്റ്റ് സംഘങ്ങൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിന് പരിക്കേറ്റു. ഇയാളെ പോലീസ് പിടികൂടി, ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിക്കമംഗളൂരു സ്വദേശി സുരേഷാണ് പോലീസിന്റെ പിടിയിലായത്. ആനയുടെ ആക്രമണത്തിൽ ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സുരേഷിന് കാലിൽ പരിക്കേറ്റതോടെ മറ്റുള്ളവർ ഇയാളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയിൽ എത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റ് സംഘങ്ങൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.

Also Read: എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കും, ടൈംടേബിൾ പ്രസിദ്ധീകരിച്ചു

പ്രദേശത്ത് ഇതിനുമുൻപും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ, തണ്ടർ ബോൾട്ട് സംഘം പയ്യാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സംഘം ഉടൻ ചിറ്റാരി ഭാഗത്തേക്ക് പോകുമെന്നാണ് സൂചന. ഇത്തവണ കൃഷ്ണൻ എന്ന ആളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button