WayanadLatest NewsNews

വയനാട്ടിൽ പ്രതിഷേധം ശക്തം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സുരക്ഷ ഗവർണർക്ക് ഒരുക്കിയിട്ടുണ്ട്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹം കണ്ണൂരിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നാളെ രാവിലെയാണ് വയനാട്ടിൽ എത്തുക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ഗവർണർ സന്ദർശിക്കുന്നതാണ്. നേരത്തെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണറുടെ സന്ദർശനം മാറ്റിവച്ചിരുന്നു. കാട്ടാന ആക്രമണങ്ങൾ തുടർക്കഥയായതോടെ വയനാട്ടിൽ പ്രതിഷേധം അതിശക്തമാണ്.

ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സുരക്ഷ ഗവർണർക്ക് ഒരുക്കിയിട്ടുണ്ട്. ഗവർണർക്കൊപ്പം 41 സുരക്ഷാ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും.  വന്യജീവി ആക്രമണങ്ങളെ വനം വകുപ്പ് മന്ത്രി നിസ്സാരവൽക്കരിച്ചതിനിടെയിലാണ് ഗവർണറുടെ വയനാട് സന്ദർശനം. വന്യജീവി ആക്രമണങ്ങളെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാകാമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാനായി വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും ജനക്കൂട്ടത്തോടല്ല, മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ഗ്രാമീണ മേഖലയിലും ഇനി അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, റിലയൻസ് ജിയോ എയർ ഫൈബർ ഇനി ഉൾനാടൻ ഗ്രാമങ്ങളിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button