Latest NewsKeralaNews

അബുദാബി ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി

യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം

അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ സുരേഷ് ഗോപി ദര്‍ശനം നടത്തി.ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെ ചിത്രം പങ്കുവച്ചത്.

Read Also: ‘ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ്’: വിവാഹമോചനത്തിന് ശേഷം വേറൊരു റിലേഷന്‍ ഉണ്ടായിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ

ഈ മാസം 14നാണ് ബാപ്സ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ എന്നാണ് ക്ഷേത്രത്തിന്റെ പൂര്‍ണനാമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത്. പുരോഹിതന്മാരുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്സ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button