Latest NewsNewsIndia

ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കും: വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ലക്നൗ: ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 14,000 പദ്ധതികൾ ഇതിനായി ഉത്തർപ്രദേശിൽ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ 10 ലക്ഷം കോടി ചെലവഴിച്ചുള്ള പദ്ധതികളുടെ തറക്കല്ലിടൽ നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ബേലൂർ മഖ്നയെ ഇനി പിടിച്ചാൽ കിട്ടില്ല? കേരളം കടന്ന് നാഗർഹോളയിലെത്തി, ദൗത്യം പ്രതിസന്ധിയിൽ

വിദേശ നിക്ഷേപകരെ കൂടുതലായി ഇന്ത്യയിലേക്ക് ആകർഷിക്കാൻ ലക്നൗവിൽ പുതുതായി ആരംഭിക്കുന്ന പദ്ധതികൾ സഹായിക്കും. പദ്ധതികളുടെ ഭാഗമാകാൻ ഏകദേശം 500 ഓളം കമ്പനികളാണ് വരും വർഷങ്ങളിൽ രാജ്യത്തെത്തുന്നത്. യുവ ജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ നൽകുന്നതിനൊപ്പം വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസർക്കാർ അടുത്തു കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ലക്നൗവിലേക്ക് ഒഴുകി എത്തുന്ന വിനോദ സഞ്ചാരികളുടെ നിരക്ക് വളരെ കൂടുതലാണ്. ഉത്തർപ്രദേശ് സാമ്പത്തിക ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. പുതുതായി തുടങ്ങുന്ന പദ്ധതികൾ സംസ്ഥാനത്ത് ഏകദേശം 34 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Read Also: ഹൃദയാഘാതം വന്ന് യുവാക്കള്‍ പെട്ടെന്ന് മരിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്‌സിന്‍ അല്ലെന്ന് കണ്ടെത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button