KeralaLatest NewsNews

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ,തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി ജയിക്കും:വിജി തമ്പി

കൊച്ചി: മലയാള സിനിമ രംഗത്ത് വിലമതിക്കാനാകാത്ത നിരവധി കലാസൃഷ്ടികള്‍ സംഭാവന ചെയ്ത സംവിധായകനാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വിജി തമ്പി. അദ്ദേഹം അടുത്തിടെ നടന്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വേദിയില്‍ സംസാരിവെ ആയിരുന്നു വിജി തമ്പി സുരേഷ് ഗോപിയെ കുറിച്ച് മനസ് തുറന്നത്.

Read Also: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

തൃശൂരില്‍ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിജി തമ്പി പറയുന്നത്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു.

‘രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതില്‍നിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാല്‍ അതു നടപ്പാക്കണമെന്ന് നിര്‍ബന്ധവുമുണ്ട്. തൃശൂരില്‍ ശക്തന്‍ മാര്‍ക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യില്‍ നിന്നു പൈസ ഇറക്കി മാര്‍ക്കറ്റ് നന്നാക്കി’.

‘തൃശൂരുകാര്‍ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു അതില്‍ നഷ്ടം അവര്‍ക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും’, വിജി തമ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button