Latest NewsKeralaNews

കോച്ചിനുള്ളിൽ ബാഗ് ഉപേക്ഷിച്ച നിലയിൽ, പരിശോധനയിൽ കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം

സംശയാസ്പദമായ രീതിയിൽ ബാഗ് കണ്ടെത്തിയതോടെയാണ് പരിശോധിച്ചത്

ആലപ്പുഴ: കോച്ചിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടി. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ധൻബാദ് എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലാണ് സംഭവം. ഏകദേശം 20 കിലോയോളം കഞ്ചാവാണ് ബാഗിൽ നിന്നും കണ്ടെടുത്തത്. ഇത്തരത്തിൽ രണ്ട് ബാഗുകളാണ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. ഇവ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

സംശയാസ്പദമായ രീതിയിൽ ബാഗ് കണ്ടെത്തിയതോടെയാണ് പരിശോധിച്ചത്. എക്സൈസ് ഇന്റലിജൻസ് വിഭാഗം, എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ, ആർപിഎഫ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെടുത്തത്. കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതാണ്.

Also Read: രാവിലെ മുതൽ മേരി പട്ടിണിയെന്ന് സൂചന, ഭക്ഷണം കൊടുത്തതിന് പിന്നാലെ ഛര്‍ദ്ദിച്ചു, കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button