KeralaLatest NewsNews

കുട്ടിയുടെ തിരോധാനം,രേഖാചിത്രം തയ്യാറാക്കി പൊലീസ്: സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് കുട്ടിയെ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി . കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാല്‍ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല.

Read Also: നടൻ റിതുരാജ് സിംഗ് ഹൃദയാഘാതം മൂലം അന്തരിച്ചു

അതേസമയം, കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ ഏറുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെ കാണാതായ പെണ്‍കുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. അറപ്പുര റസിഡന്‍സ് അസോസിയേഷനിലെ വീട്ടില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെയാണ് ഈ ദൃശ്യങ്ങള്‍. അതേ സമയം ഇത് സംശയം മാത്രമാണെന്നും നിരവധി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നാടോടി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button