Latest NewsNewsIndia

ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: 9 മരണം, അപകടത്തില്‍പ്പെട്ടത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവര്‍

ലഖിസരായി: ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ടെമ്പോയില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒമ്പത് പേരും. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലഖിസരായ്-സിക്കന്ദ്ര മെയിന്‍ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്പോ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: റിമോട്ട് കൺട്രോളർ ഇനി പാലത്തെ നിയന്ത്രിക്കും! കേരളത്തിലെ ലിഫ്റ്റ് പാലം നാടിന് സമർപ്പിച്ചു

മുംഗറില്‍ നിന്നുള്ള വീര്‍ പാസ്വാന്‍, വികാസ് കുമാര്‍, വിജയ് കുമാര്‍, ദിബാന പാസ്വാന്‍, അമിത് കുമാര്‍, മോനു കുമാര്‍, കിസാന്‍ കുമാര്‍, മനോജ് ഗോസ്വാമി എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലക്ഷിസരായ് എസ്പി പങ്കജ് കുമാര്‍ പറഞ്ഞു. ഒമ്പത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button