ThiruvananthapuramKeralaLatest NewsNews

റിമോട്ട് കൺട്രോളർ ഇനി പാലത്തെ നിയന്ത്രിക്കും! കേരളത്തിലെ ലിഫ്റ്റ് പാലം നാടിന് സമർപ്പിച്ചു

18.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കോവളം – ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന 3 ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് കരിക്കകത്ത് നിർമ്മാണം പൂർത്തിയായത്

സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം യാഥാർത്ഥ്യമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം-ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകയാണ് ലിഫ്റ്റ് പാലം നിർമ്മിച്ചിട്ടുള്ളത്. റിമോട്ട് കൺട്രോളർ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പാലത്തിന്റെ പ്രധാന സവിശേഷത. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിപ്പിക്കാൻ സാധിക്കും.

കരിക്കകത്ത് കോവളം-ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയിരിക്കുന്നത്. പാലത്തിന്റെ പരമാവധി ശേഷം 100 ടണ്ണാണ്. അടുത്തയാഴ്ച ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ദേശീയപാതയിലെ സർവീസ് റോഡിൽ നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിർമ്മിച്ചിട്ടുള്ളത്. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം പൊളിച്ചു മാറ്റിയിട്ടുണ്ട്.

Also Read: സപ്ലൈക്കോയില്‍ വരികയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും

18.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കോവളം – ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന 3 ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് കരിക്കകത്ത് നിർമ്മാണം പൂർത്തിയായത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പിൽ നിന്ന് അഞ്ച് മീറ്റർ വരെ ഉയർത്താനാകും. 3 കോടി ചെലവിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button