ThrissurLatest NewsKeralaNews

ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ 7:00 മണിക്ക് ആനയില്ലാ ശീവേലി നടക്കുന്നതാണ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. കുംഭമാസത്തിലെ പൂയം നാളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നത്. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാണ് സമാപിക്കുക. ക്ഷേത്രം തന്ത്രിമാർ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന താന്ത്രിക കർമ്മങ്ങൾക്ക് ശേഷം വിഗ്രഹത്തിൽ നിന്ന് ചൈതന്യം ആവാഹിച്ച സപ്ത വർണക്കൊടി സ്വർണധ്വജത്തിൽ കൊടിയേറ്റുന്നതോടെയാണ് തിരുവുത്സവത്തിന് തുടക്കമാകുക.

ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ 7:00 മണിക്ക് ആനയില്ലാ ശീവേലി നടക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് ചരിത്ര പ്രസിദ്ധമായ ആനയോട്ടം ഉണ്ടാവുക. ഇക്കുറി 10 ആനകളാണ് ആനയോട്ടത്തിൽ അണിനിരക്കുന്നത്. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടം ആരംഭിക്കും. മഞ്ജുളാൽ പരിസരത്തു നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ആനയോട്ട മത്സരത്തിലെ ജേതാവ്.

Also Read: പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഉത്സവത്തിന്റെ രണ്ടാം ദിനമായ നാളെ മുതൽ ഭഗവാന്റെ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്ക മണ്ഡപത്തിൽ എഴുന്നള്ളിച്ച് വയ്ക്കുന്നതാണ്. 29-നാണ് ഭഗവാന്റെ പള്ളിവേട്ട നടക്കുക. തുടർന്ന് മാർച്ച് ഒന്നിന് ആറാട്ടിനു ശേഷം കൊടിയിറക്കുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button