Latest NewsKeralaNews

കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നതായി കാണുന്നില്ല: വി ഡി സതീശനെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കോട്ടയം ഈസ്റ്റ് പൊലീസ് എടുത്ത ക്രിമിനൽ കേസാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

Read Also: 13കാരിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കും, പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്

ഈ മാസം 29 വരെയാണ് കേസ് സ്റ്റേ ചെയ്തതത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. എഫ്‌ഐആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സ്‌റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചത്.

Read Also: കണ്ടെയ്നറുകളില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം: മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത് 75 കിലോ പുഴുവരിച്ച പഴകിയ മത്സ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button