Latest NewsKeralaNews

ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയെടുത്തു: മുൻ സ്ഥാനാർത്ഥി അറസ്റ്റിൽ

പത്തനംതിട്ട: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശി മുരുകദാസ്, ഇയാളുടെ സഹോദരൻ അയ്യപ്പദാസ് തുടങ്ങിയവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. 90 ലക്ഷം രൂപയാണ് പ്രതികൾ പലരിൽ നിന്നായി തട്ടിയെടുത്തത്.

Read Also: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് കാത്തുനില്‍ക്കുന്നില്ല, പ്രചാരണത്തിന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങി

അടൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാളായ വിനോദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയായി കുണ്ടറ മണ്ഡലത്തിൽ മത്സരിച്ച വ്യക്തിയാണ്. വ്യാജ നിയമന ഉത്തരവും ഇവർ നൽകിയരുന്നുവെന്നാണ് പരാതിക്കാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

Read Also: ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികള്‍ക്കായി ഇഡി, രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button