KeralaLatest NewsNews

കേരള പൊലീസില്‍ ആത്മഹത്യ കൂടുന്നു, ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Read Also: ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലേ? എങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന ഈ അത്യുഗ്രൻ ഓഫർ അറിഞ്ഞോളൂ

സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ 69 പേര്‍ ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്. 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.

2019ല്‍ 18 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2020ല്‍ 10 ഉം, 2021 ല്‍ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്നായിരുന്നു പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button