KeralaLatest NewsNews

അതിരപ്പള്ളിയിൽ കാട്ടാനയിറങ്ങി: പ്രദേശവാസികളെ ഓടിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ അരൂർമുഴിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു കാട്ടാനയിറങ്ങിയത്. കാടിനകത്ത് നിന്ന് ഫെൻസിംഗ് ലൈൻ തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡിൽ ഇറങ്ങിയ കാട്ടാന ആളുകളെ ഓടിക്കുകയും ചെയ്തു. പ്രദേശവാസികളായ ആളുകളാണ് കാട്ടാനയെ കണ്ടതോടെ വിരണ്ടോടിയത്.

Read Also: കേരളത്തിന്റെ മുഖച്ഛായ മാറും, 7,55,43,965 രൂപയുടെ 9 വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ജനവാസ മേഖലയിലെ വീടുകൾക്ക് സമീപത്ത് കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരിക്കുകയാണ്. അതേസമയം, ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയവരെയും കാട്ടാന ഓടിച്ചു. സംഭവത്തിൽ വനം വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പരാതി. കാട്ടാനയിറങ്ങിയ വിവരം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ആന എത്തിയപ്പോഴാണ് മുതിർന്ന ഉദ്യോഗസ്ഥരെത്തി ആനയെ ഓടിക്കാൻ ശ്രമിച്ചത്. ശേഷം നാട്ടുകാരും വനപാലകരും ചേർന്ന് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് ആനയെ കാടു കയറ്റി.

Read Also: വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്: നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button