Latest NewsNewsBusiness

പതിവ് തെറ്റിക്കാതെ കെഎസ്ആർടിസി! വനിതാ ദിനത്തിലെ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു

മാർച്ച് 8 മുതൽ ഒരാഴ്ചത്തേക്കാണ് വനിതകൾ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുക

വനിതാ ദിനം വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വനിതാ ദിനത്തോടനുബന്ധിച്ച് ഇളവുകളോട് കൂടിയ യാത്രാ പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-നാണ് ലോക വനിതാ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ വനിതകൾക്ക് മാത്രമായാണ് കെഎസ്ആർടിസി വിനോദയാത്ര ഒരുക്കിയിരിക്കുന്നത്.

വനിതാ ദിനത്തിൽ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ, വനിതാ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ യാത്ര ചെയ്യാവുന്നതാണ്. മാർച്ച് 8 മുതൽ ഒരാഴ്ചത്തേക്കാണ് വനിതകൾ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുക. ഇത്തവണ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും വണ്ടർലായിലേക്ക് സ്പെഷൽ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ദിനത്തിന്റെ ഭാഗമായുള്ള പാക്കേജ് ആയതിനാൽ ടിക്കറ്റ് നിരക്കുകളിൽ ഇളവും ലഭിക്കും. കൂടാതെ, 10 വയസ്സ് വരെ പ്രായമായ ആൺകുട്ടികളെയും ഒപ്പം കൂട്ടാവുന്നതാണ്.

Also Read: പോലീസ് ഓഫീസർ എന്ന പേരിൽ യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

വണ്ടർലാ യാത്രയ്ക്ക് പുറമേ, ആലപ്പുഴ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ മാർച്ച് 8-ന് മറ്റ് ഇടങ്ങളിലേക്കും പ്രത്യേക പാക്കേജ് ഉണ്ട്. മൂന്നാർ, ഗവി, മാമലക്കണ്ടം, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, പൊന്മുടി, അടവി, തെന്മല, മലക്കപ്പാറ, വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലേക്കാണ് പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button